ഡല്‍ഹി: ലിംഗസമത്വം ഓരോ വീടുകളില്‍ നിന്നും തുടങ്ങേണ്ടതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ് സുപ്രീം കോടതി. ഒരു വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് പരമോന്നത കോടതിയുടെ നിരീക്ഷണം.
വീട്ടിലെ അടുക്കള ജോലികള്‍ ചെയ്യുകയെന്നാല്‍ അത് ഭാര്യയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നാണ് കോടതിയുടെ പരാമര്‍ശം.
ഭാര്യ വീട്ടിലെ ജോലികള്‍ ചെയ്യുന്നില്ല എന്നത് ആരോപണമായി ഉന്നയിക്കാനോ അത് ക്രൂരതയായി കാണാനോ കഴിയില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
കാലം മാറിക്കൊണ്ടിരിക്കുകയാണെന്നും ഏതൊരു മേഖലയിലേയും പോലെ വീട്ടിലെ ജോലികളിലും തുല്യതയുണ്ടാകേണ്ടതുണ്ട് എന്ന് വാദിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നത് കൂടിയാണ് കോടതിയുടെ വാക്കുകള്‍.
പാചകം, പാത്രം കഴുകല്‍, വീട് വൃത്തിയാക്കല്‍ പോലുള്ള കാര്യങ്ങളില്‍ ഭാര്യയുടെ ഒപ്പം ഭര്‍ത്താവും പങ്കെടുക്കണമെന്നും കോടതി പറയുന്നു. എല്ലാ ജോലികളിലും ഉത്തരവാദിത്തം പങ്കിടേണ്ടത് ഭര്‍ത്താവിന്റെ കടമയാണ്. വേലക്കാരിയെ അല്ല ജീവിതപങ്കാളിയെയാണ് വിവാഹം കഴിക്കുന്നതെന്നും കോടതി പറഞ്ഞു.
Post a Comment