മലപ്പുറം: നിലമ്പൂരിലെ കരുളായില്‍ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തിയ വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്.കരുളായി സ്വദേശിനിയായ രജീലയാണ് അമ്മായിയമ്മ ശാന്തയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
രജീലയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു ദാരുണമായ ഈ കൊടുംകൃത്യം നടന്നത്. സംഭവസമയത്ത് രജീലയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.
കൃത്യത്തിന് ശേഷം പ്രതിയായ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബകലഹമാണോ കൊലപാതകത്തിന് പിന്നിലെ കാരണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment