പയ്യന്നൂർ : പയ്യന്നൂരില്‍ വൻമയക്കുമരുന്നുവേട്ട ബാംഗ്ലൂരില്‍ നിന്നും മംഗ്ലൂർ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 10 ലക്ഷത്തിൻ്റെ മാരക ലഹരി മരുന്നുമായി യുവതി ഉള്‍പ്പെടെ മൂന്നുപേരെറൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡിൻ്റെ സഹായത്തോടെ പയ്യന്നൂർ പോലീസ് പിടികൂടി.കണ്ണൂർ ചാലാട് ഹിറ പള്ളിക്ക് സമീപത്തെ നൂറുദ്ദീൻ വില്ലയിലെ നദീർ നൂറുദ്ദീൻ (42), ഭാര്യ അയിന(26), എടക്കാട് നടാല്‍ വായനശാലയ്ക്ക് സമീപത്തെ നസീമ മൻസിലില്‍ കെ.ഷാനിദ് (36) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ. പി.വി. അനുശ്രീയുടെ നേതൃത്വത്തില്‍ പയ്യന്നൂർ പോലീസും ഡാൻസാഫ് സ് ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രി 10.15 മണിയോടെ കണ്ടോത്തെ താല്‍ക്കാലിക ഇലക്ഷൻ ചെക്കിംഗ് പോയിൻ്റിന് സമീപം പോലീസ് കൈനീട്ടിയിട്ടും നിർത്താതെ പോയ കാർ പിന്തുടർന്ന പോലീസ് സംഘംഎടാട്ട് കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപം വെച്ചാണ് കെ. എല്‍.
19. എച്ച്,9777 നമ്പർ കാർ പിടികൂടി 41 .140 ഗ്രാം മാരക ലഹരി മരുന്നായഎംഡിഎം എ , 24 എംഡിഎം എ ഗുളികകള്‍, 241.21 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയും 1, 49,380 രുപയും പിടിച്ചെടുത്തത്. കാറും പ്രതികളുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഘത്തില്‍ ഗ്രേഡ് എസ്.ഐ. സുഭാഷ്, സീനിയർ സിവില്‍ പോലീസ് ഓഫീസർ സജീഷ് എന്നിവരും ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post a Comment