ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരികെ നല്‍കും; വിമാനങ്ങള്‍ റദ്ദാക്കിയതോടെ റീഫണ്ട് പ്രഖ്യാപിച്ച്‌ കമ്പനികൾ


ഇറാൻ-ഇസ്രയേല്‍ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, ഗള്‍ഫ് മേഖലയിലെ വിമാന സർവീസുകള്‍ താറുമാറായി.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ഗള്‍ഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാൻ ശക്തമായ തിരിച്ചടി ആരംഭിച്ചു. ഇതേത്തുടർന്ന് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വ്യോമപാത ഭാഗികമായി അടച്ചതോടെ പ്രമുഖ വിമാനക്കമ്പനികള്‍ സർവീസുകള്‍ റദ്ദാക്കുകയും യാത്രക്കാർക്കായി റീഫണ്ട്/റീബുക്കിംഗ് പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.പ്രധാന വിമാനക്കമ്പനികളുടെ അറിയിപ്പുകള്‍
എമിറേറ്റ്‌സ് & ഫ്ലൈദുബായ്: ഞായറാഴ്ച (മാർച്ച്‌ 1) ഉച്ചയ്ക്ക് 3 മണി വരെ സർവീസുകള്‍ നിർത്തിവെച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ യാത്ര ചെയ്യേണ്ടവർക്ക് 10 ദിവസത്തിനുള്ളില്‍ അതേ സ്ഥലത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാം. റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് പൂർണ്ണ തുകയും തിരികെ ലഭിക്കും.
എത്തിഹാദ് എയർവേയ്‌സ്: അബുദാബിയിലേക്കും തിരിച്ചുമുള്ള സർവീസുകള്‍ തിങ്കളാഴ്ച (മാർച്ച്‌ 2) ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കി. ഫെബ്രുവരി 28-ന് മുമ്പ് ടിക്കറ്റ് എടുത്തവർക്ക് മാർച്ച്‌ 15 വരെ സൗജന്യമായി തീയതി മാറ്റാം.
എയർ അറേബ്യ: ഞായറാഴ്ച ഉച്ചയ്ക്ക് 3 മണി വരെ ഷാർജയില്‍ നിന്നുള്ള സർവീസുകള്‍ നിർത്തി. ലബനൻ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലേക്ക് മാർച്ച്‌ 2 വരെ വിമാനങ്ങളുണ്ടാകില്ല. ടിക്കറ്റ് തുക പിന്നീട് ഉപയോഗിക്കാനായി 'ക്രെഡിറ്റ്' ആയി സൂക്ഷിക്കാനും സൗകര്യമുണ്ട്.
ഇൻഡിഗോ: ഫെബ്രുവരി 28-നോ അതിന് മുമ്പോ ബുക്ക് ചെയ്തവർക്ക് തുക പൂർണ്ണമായും തിരികെ നല്‍കും. മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റാനും അവസരമുണ്ട്.
വിമാനത്താവളങ്ങളിലെ നാശനഷ്ടങ്ങള്‍

Post a Comment

Previous Post Next Post