ആശ്വാസ നടപടി; ഇന്ധന നികുതി വെട്ടിക്കുറച്ച്‌ കേന്ദ്രം; പക്ഷേ വില കുറയില്ല


ദില്ലി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയരുന്നതിനിടെ, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച്‌ കേന്ദ്രസർക്കാർ നിർണായക നീക്കം നടത്തി.പെട്രോളിന് ലിറ്ററിന് 13 രൂപയായിരുന്ന തീരുവ 3 രൂപയായും, ഡീസലിന് 10 രൂപയില്‍ നിന്ന് പൂജ്യമായുമാണ് കുറച്ചത്. ഇന്ധനവില വർധനയില്‍ നിന്ന് എണ്ണക്കമ്ബനികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ നടപടിയെങ്കിലും, സാധാരണക്കാർക്ക് ചില്ലറ വില്‍പനയില്‍ ഇതിന്റെ ഗുണം ലഭിക്കാൻ സാധ്യത കുറവാണ്.
കൂടുതല്‍ സ്വകാര്യ എണ്ണക്കമ്ബനികള്‍ വില വർധിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നയാര എനർജി പെട്രോളിനും ഡീസലിനും വില കൂട്ടിയിരുന്നു.
കഴിഞ്ഞ ദിവസമാണ് നയാര കമ്ബനി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടിയത്. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയർത്തി ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവയ്ക്കാൻ കമ്ബനി തയ്യാറെടുക്കുന്നതിനിടെയാണ് വില വർധനവ്. രാജ്യത്തുടനീളം കമ്ബനിക്ക് 6660 ഔട്ട്ലെറ്റുകളാണ് ഉള്ളത്. മറ്റ് കമ്ബനികള്‍ ഇന്ധന വില കൂട്ടിയിട്ടില്ല.

Post a Comment

Previous Post Next Post