പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ സുരക്ഷാ തന്ത്രജ്ഞനും മുതിർന്ന നേതാവുമായ അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ചൊവ്വാഴ്ച പുലർച്ചെ തെഹ്‌റാനില്‍ ഇസ്രായേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി കൊല്ലപ്പെട്ടത്. ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിന് പിന്നാലെ ലാരിജാനി കൂടി വിടവാങ്ങുന്നത് ഇറാന് കനത്ത തിരിച്ചടിയാകും. ഖമേനിയുടെ വിയോഗത്തിന് ശേഷം രാജ്യത്തിന്റെ രാഷ്ട്രീയ-സൈനിക തീരുമാനങ്ങള്‍ നിയന്ത്രിച്ചിരുന്ന നിർണ്ണായക വ്യക്തിത്വമായിരുന്നു ലാരിജാനി. മുൻപ് യുഎസുമായുള്ള ആണവ ചർച്ചകള്‍ക്ക് നേതൃത്വം നല്‍കിയതും ഇദ്ദേഹമായിരുന്നു.
Post a Comment