അസമില്‍ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു


ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രണ്‍ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പർവേശ് ദുരാഗ്കർ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
അസമിലെ ജോർഹട്ടില്‍ നിന്ന് പറന്നുയർന്ന വിമാനത്തിന് ബുധനാഴ്ച വൈകീട്ട് 7:42-ഓടെയാണ് റഡാറുമായുള്ള ബന്ധം അവസാനമായി ലഭിച്ചത്. വിമാനം കാണാതായതിനെത്തുടർന്ന് പ്രതിരോധ വകുപ്പ് നടത്തിയ വിപുലമായ തിരച്ചിലിനൊടുവില്‍ തകർന്ന വിമാനത്തിന്റെ ഭാഗങ്ങളും പൈലറ്റുമാരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. കണ്ടെടുത്ത വിമാനഭാഗങ്ങള്‍ പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു. സംഭവത്തില്‍ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

Post a Comment

Previous Post Next Post