ഇരിക്കൂറിൽ അഡ്വ. മാത്യു കുന്നപ്പള്ളി എൽ.ഡി.എഫ് സ്ഥാനാർത്ഥി


ആലക്കോട്: ഇരിക്കൂറിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (എം) നേതാവ് അഡ്വ. മാത്യു കുന്നപ്പള്ളി മൽസരിക്കും. കേരള കോൺഗ്രസ് (എം) നേതൃത്വമാണ് ഇതുസംബന്ധിച്ച ധാരണയാക്കി. ഔദ്യോഗിക പ്രഖ്യാ പനം അടുത്ത ദിവസമുണ്ടാകും. ഇരിട്ടി സ്വദേശിയായ അഡ്വ. മാത്യു കേരള കോൺഗ്രസ് (എം) സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗമാണ്. യൂത്ത്ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡണ്ടാണ്. ഇരിട്ടി സ്വദേശിയും ഇരിട്ടി അമല ഹോസ്‌പിറ്റൽ ഉടമയുമാണ്. കഴിഞ്ഞതവണ മൽസരിച്ച കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനി മറ്റത്തെയാണ് ഇത്തവണയും ഇരിക്കൂറിലേക്ക് പരിഗണിച്ചിരുന്നത്. കോൺഗ്രസിലെ അഡ്വ. സജീവ് ജോസഫിനോട് പതിനായിരത്തോളം വോട്ടുകൾക്കാണ് സജി പരാജയപ്പെട്ടിരുന്നത്. ഇത്തവണ പുതുമുഖം മൽസരിക്കട്ടെയെന്ന നിലപാടിലാണ് സജി. ഈ സാഹചര്യത്തിലാണ് ഇരിക്കൂറിലേക്ക് അഡ്വ. മാത്യു കുന്നപ്പള്ളിയെ പരിഗണിച്ചത്.

Post a Comment

Previous Post Next Post