വെഞ്ഞാറമൂട്ടില്‍ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

വെഞ്ഞാറമൂട് നാഗരുകുഴിയില്‍ നിയന്ത്രണംവിട്ട ടിപ്പർ ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി.
ബൈക്ക് യാത്രക്കാരായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ(22), കാട്ടാക്കട സ്വദേശിനി ജൂലി ഇഗ്നേഷ്യസ് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കാർ യാത്രക്കാരായ യാസിർ, റിഷിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാഗരുകുഴി പിരപ്പൻകോട് റോഡിലാണ് അപകടമുണ്ടായത്. പാറകയറ്റി പിരപ്പൻകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് പിറകിലേക്ക് വരികയായിരുന്നു. തുടർന്നാണ് ബൈക്കിലും കാറിലും ഇടിച്ചത്. അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഒരു യാത്രക്കാരനെ അപ്പോള്‍ത്തന്നെ ചില്ല് പൊട്ടിച്ച്‌ പുറത്തെത്തിച്ചിരുന്നു. തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കാറോടിച്ചിരുന്നയാളെ രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷമാണ് പുറത്തെടുക്കാനായത്. അപകടത്തില്‍ കാർ പൂർണമായും തകർന്നു.

Post a Comment

Previous Post Next Post