സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്‍, ഗ്രാം വില


 കൊച്ചി: സ്വര്‍ണവില കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു. രാവിലെ വലിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷവും താഴ്ന്നത്.
ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇത് നല്ല അവസരമാണ്. ഇന്ന് മാത്രം 7500 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. ഈ മാസം ഇതുവരെ 27000 രൂപയുടെ കുറവുണ്ടായി.
ആഗോള വിപണിയില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുകയാണ്. ഇതാണ് കേരളത്തിലും വില ഇടിയാന്‍ കാരണം. ആഗോള വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ മൂല്യ വ്യത്യാസം എന്നിവ പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുക. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇന്നലെ വാങ്ങിയവരേക്കാള്‍ 7500 രൂപ ലാഭം കിട്ടും.ഈ മാസം ആദ്യത്തില്‍ 1.26 ലക്ഷം രൂപയായിരുന്നു കേരളത്തില്‍ ഒരു പവന് രേഖപ്പെടുത്തിയത്. ഇപ്പോള്‍ ഒരു ലക്ഷം രൂപയ്ക്ക് താഴെയാണ്. ഏറെ ആഴ്ചകള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഒരു ലക്ഷത്തിന് താഴേക്ക് എത്തുന്നത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5000 ഡോളറായിരുന്നു ഈ മാസം ആദ്യത്തിലെ വില. ഇപ്പോള്‍ 4200ലേക്ക് വീണിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലെ വിലയിലും കാണുന്നത്.
സ്വര്‍ണവില ഇന്ന് രാവിലെ
22 കാരറ്റ് ഒരു പവന്‍ 102680
18 കാരറ്റ് ഒരു പവന്‍ 84400
14 കാരറ്റ് ഒരു പവന്‍ 65760
9 കാരറ്റ് ഒരു പവന്‍ 42400
സ്വര്‍ണവിലെ ഉച്ചയ്ക്ക് ശേഷം
22 കാരറ്റ് ഒരു പവന്‍ 99480
18 കാരറ്റ് ഒരു പവന്‍ 8180014 കാരറ്റ് ഒരു പവന്‍ 63720
9 കാരറ്റ് ഒരു പവന്‍ 41080
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 107040 രൂപയായിരുന്നു വില. ഇന്ന് രാവിലെ 4360 രൂപ കുറഞ്ഞ് 102680 രൂപയായി. ഉച്ചയ്ക്ക് ശേഷം 3200 രൂപ വീണ്ടും കുറഞ്ഞ് 99480 രൂപയിലെത്തി. 22 കാരറ്റ് ഒരു ഗ്രാമിന് ഉച്ചയ്ക്ക് ശേഷം 400 രൂപ കുറഞ്ഞ് 12435 രൂപയായിട്ടുണ്ട്. വെള്ളിയുടെ ഗ്രാം വില 230 ആയി കുറഞ്ഞു. 10 ഗ്രാം വെള്ളിക്ക് 2300 രൂപയാണ് വരിക. ഓഹരി വിപണിയും വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്.
യുദ്ധം തുടുരുന്ന സാഹചര്യത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച്‌ ബാങ്ക് നിക്ഷേപത്തിലേക്ക് തിരിയുകയാണ് നിക്ഷേപകര്‍. ക്രൂഡ് വില, ഡോളര്‍ എന്നിവയ്ക്ക് ആവശ്യം ഏറി വരികയാണ്. ആവശ്യക്കാര്‍ കുറയുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. എന്നാല്‍ ഇത് താല്‍ക്കാലികമായ അവസ്ഥയാണെന്നും സ്വര്‍ണം വൈകാതെ തിരിച്ചുകയറുമെന്നുമെന്നുമാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്.

Post a Comment

Previous Post Next Post