അബുദാബി: അബുദാബിയിലെ അല് ബാഹിയ പ്രദേശത്ത് യാത്രാ വാഹനത്തിന് മുകളില് മിസൈല് പതിച്ച് ഒരാള് മരിച്ചു. ഏതാനും സമയം മുമ്പാണ് സംഭവം നടന്നതെന്ന് അധികൃതര് വ്യക്തമാക്കി.ഫലസ്തീനില്നിന്നുള്ള പ്രവാസിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
സംഭവവുമായി ബന്ധപ്പെട്ട വാര്ത്തകളും വിവരങ്ങളും ഔദ്യോഗിക സ്രോതസ്സുകളില് നിന്ന് മാത്രമേ സ്വീകരിക്കാവൂ എന്ന് അബുദാബി മീഡിയ ഓഫീസ് പൊതുജനങ്ങളെ ഓര്മ്മിപ്പിച്ചു. അടിസ്ഥാനരഹിതമായ കാര്യങ്ങളും കിംവദന്തികളും സ്ഥിരീകരിക്കാത്ത വിവരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ പ്രചരിപ്പിക്കരുതെന്നും അധികൃതര് കര്ശന നിര്ദ്ദേശം നല്കിയിട്ടുണ്ട്.
Post a Comment