ഡല്‍ഹി : സ്വതന്ത്രനായി മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ സുധാകരൻ. പാർട്ടിയുടെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ലെന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട സുധാകരൻ അറിയിച്ചു.
പാർട്ടിയാണ് വലുത്, താൻ വളരെ ചെറുതാണ് എന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഇതോടെ കെ സുധാകരൻ കണ്ണൂരില്‍ മത്സരിക്കും എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.
താൻ ഒരിക്കലും പാർട്ടിയെ വെല്ലുവിളിക്കാൻ ഇല്ലെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ തന്നെ തുടരും. പാർട്ടിയുടെ അനുമതിയില്ലാതെ മത്സരിക്കാൻ ഇല്ല. പാർട്ടിക്ക് വിധേയനായി തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും സുധാകരൻ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ചതിനുശേഷം ആണ് ഡല്‍ഹിയില്‍ സുധാകരൻ മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയത്.
Post a Comment