കണ്ണൂര്‍ മട്ടന്നൂരില്‍ അമ്മയോടൊപ്പം‌ സ്കൂട്ടറില്‍ പോകുമ്പോള്‍ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു

 മട്ടന്നൂർ (കണ്ണൂർ) :  നടുവനാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു.തലച്ചങ്ങാട് ശിവ സൂര്യയില്‍ പി. രാജേഷിന്റെ മകള്‍ ഇലാന ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.
അമ്മ റിജിഷയും മൂത്ത സഹോദരി സൂര്യയും ഇലാനയും കൂടി സ്കൂട്ടറില്‍ പോകുമ്പോള്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു. മൂന്നു പേർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇലാന കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
നടുവനാട് എല്‍പി സ്കൂളില്‍ പഠിക്കുന്ന മക്കളെ സ്കൂളില്‍ കൊണ്ടു വിടാൻ പോകുന്നതിനിടെയായിരുന്നു അപകടം. നടുവനാട് ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ ചെറിയ റോഡിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറില്‍ തട്ടുകയും നിയന്ത്രണം വിട്ട സ്കൂട്ടർ എതിരെ വന്ന ലോറിക്കടിയിലേക്ക് മറിയുകയുമായിരുന്നു. നടുവനാട് എല്‍പി സ്കൂളില്‍ പ്രീ പ്രൈമറി വിദ്യാർഥിനിയായിരുന്നു ഇലാന.

Post a Comment

Previous Post Next Post