പ്രവാസികള്‍ക്ക് ആശ്വാസം! എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും സര്‍വീസുകള്‍ പുനരാരംഭിച്ചു


ഡല്‍ഹി: സൗദി, ഒമാൻ വ്യോമമേഖല തുറന്നതിനെ തുടർന്ന് ജിദ്ദ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകള്‍ പുനരാരംഭിച്ച്‌ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് മുതല്‍ സർവീസ് നടത്തും. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും സർവീസ്‌ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്കും എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാന സർവീസുണ്ടാകും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യ‌ സർവീസ് പുനരാരംഭിച്ചു. എന്നിരുന്നാലും, പശ്ചിമേഷ്യയിലെ മറ്റ് നിരവധി രാജ്യങ്ങളിലെ വ്യോമാതിർത്തി അടച്ചതിനാല്‍, ഈ സ്ഥലങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ സർവീസ് മാർച്ച്‌ 10 വരെ ഉണ്ടായിരിക്കില്ല.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി മാർച്ച്‌ അഞ്ച്-ആറ് തീയതികളില്‍ ദുബായ്, മസ്കറ്റ്, റാസല്‍ഖൈമ ‍എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക അഡ്-ഹോക്ക് പ്രത്യേക വിമാന സർവീസുകള്‍ നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചിരുന്നു.
ഇന്നത്തെ വിമാന സർവീസുകളുടെ പൂർണവിവരം
ഇൻഡിഗോ: ഗള്‍ഫിലെ എട്ട് വിമാനത്താവളങ്ങളെ‌ ബന്ധിപ്പിച്ച്‌ ഇന്ന് 34 സർവീസുകളാണ് ഇൻഡിഗോ നടത്തുക. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്കത്ത് സർവീസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

Post a Comment

Previous Post Next Post