കൊയിലാണ്ടിയില്‍ ഇലക്‌ട്രിക്ക് സ്കൂട്ടര്‍ പോസ്റ്റിലിടിച്ച്‌ ഓടയിലേക്ക് മറിഞ്ഞു; മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം


കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട്ടുണ്ടായ വാഹനാപകടത്തില്‍ മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികള്‍ മരിച്ചു.മലബാർ മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് അന്തരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്.
വിദ്യാർത്ഥികള്‍ സഞ്ചരിച്ചിരുന്ന ഇലക്‌ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച ശേഷം സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post