ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാള്‍


കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.ശിക്ഷ മറ്റന്നാള്‍ വിധിക്കും.2023 മെയ് 10-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈദ്യപരിശോധനയ്ക്കായി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച പൂയപ്പള്ളി സ്വദേശിയും സ്കൂള്‍ അധ്യാപകനുമായ സന്ദീപ്, ചികിത്സാ മുറിയിലുണ്ടായിരുന്ന വന്ദനയെ കത്രിക ഉപയോഗിച്ച്‌ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
പതിനൊന്നോളം കുത്തേറ്റ വന്ദന ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പ്രതിയായ സന്ദീപ് നിലവില്‍ ജയിലിലാണ്.കേസില്‍ 70 ല്‍ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു

Post a Comment

Previous Post Next Post