ബെവ്കോ പ്രീമിയം ഔട്ട് ലെറ്റില്‍ പണമിടപാടും നടത്താം: വിവാദ ഡിജിറ്റല്‍ പേയ്മെൻ്റ് ഉത്തരവ് പിൻവലിച്ചു


കൊച്ചി: ബെവ്‌കോ പ്രീമിയം ഔട്ട് ലെറ്റുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മാത്രമേ അനുവദിക്കൂവെന്ന വിവാദ ഉത്തരവ് പിൻവലിച്ച്‌ ബെവ്‌കോ.ഔട്ട് ലെറ്റുകളില്‍ ഇനി മുതല്‍ പണമിടപാടും നടത്താം. പൂർണമായും ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാക്കിയതില്‍ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിൻവലിച്ചത്.
പണത്തിന് പകരം ഡിജിറ്റല്‍ പേയ്മെൻ്റും (ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്) യുപിഐയും ഉപയോഗിക്കണമെന്നായിരുന്നു ബെവ്കോ അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളില്‍ ഹിന്ദി ഉള്‍പ്പെടെ ഉള്ള ഭാഷകളില്‍ പ്രത്യേക ബോർഡും സ്ഥാപിച്ചിരുന്നു.
ക്യാഷ് ലെസ് ഇടപാടുകള്‍ക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, ഇടപാടുകള്‍ വേഗത്തില്‍ പൂർത്തിയാക്കുന്നത് വഴിയുള്ള സമയലാഭം എന്നിവ മുന്നില്‍ കണ്ടാണ് ബെവ്കോ ഡിജിറ്റല്‍ പേയ്‌മെന്റ് മാത്രം മതിയെന്ന ഉത്തരവിറക്കിയത്.

Post a Comment

Previous Post Next Post