ഇന്ന് ബ്ലെഡ് മൂണ്‍, 2026 ലെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണം; എപ്പോള്‍ കാണാം? വിശദമായി അറിയാം


വർഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്. ചുവന്ന നിറത്തിലുള്ള ചന്ദ്രനെ (ബ്ലഡ് മൂണ്‍) ആണ് ഇന്ന് കാണാൻ സാധിക്കുക.
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാൻ സാധിക്കുന്നതാണ് ഈ ഗ്രഹണം. ഉച്ചയ്ക്ക് 2.14 നാണ് ഗ്രഹണം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഗ്രഹണം ആരംഭം മുതല്‍ ഇന്ത്യയില്‍ കാണാന്‍ സാധിക്കില്ല. ഗ്രഹണം അവസാനിക്കാറുകുമ്ബോഴായിരിക്കും ഇന്ത്യയില്‍ ഈ പ്രതിഭാസം ദൃശ്യമാകുക.
സൂര്യനും ചന്ദ്രനുമിടയില്‍ ഭൂമി നേർരേഖയില്‍ വരുമ്ബോഴാണ് സമ്ബൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭൂമിയുടെ നിഴലില്‍ പൂർണ്ണമായി മറയുന്നതോടെ ചന്ദ്രന് കടും ചുവപ്പ് നിറം കൈവരും. ഈ തിളക്കമുള്ള ചുവപ്പ് നിറം കാരണമാണ് ഇതിനെ "രക്തചന്ദ്രൻ" (Blood Moon) എന്ന് വിളിക്കുന്നത്. സൂര്യനില്‍ നിന്നുള്ള പ്രകാശരശ്മികള്‍ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്ബോള്‍, നീല കിരണങ്ങള്‍ ചിതറിപ്പോകുകയും ചുവപ്പ് കിരണങ്ങള്‍ മാത്രം വളഞ്ഞ് ചന്ദ്രനിലേക്ക് എത്തുകയും ചെയ്യുന്ന പ്രകാശ പ്രതിഭാസമാണ് ഈ ചുവപ്പ് നിറത്തിന് കാരണം.വടക്കേ അമേരിക്ക, ഓസ്ട്രേലിയ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളില്‍ ഈ സമ്ബൂർണ്ണ ചന്ദ്രഗ്രഹണം വിവിധ ഘട്ടങ്ങളിലായി ദൃശ്യമാകും. ജ്യോതിശാസ്ത്ര വിവര പ്ലാറ്റ്‌ഫോമായ 'ടൈം ആൻഡ് ഡേറ്റ്' പ്രകാര, മൂന്ന് ബില്യണിലധികം ആളുകള്‍ക്ക് ഈ പ്രതിഭാസത്തിന്റെ ഒരു ഭാഗമെങ്കിലും കാണാൻ അവസരം ലഭിക്കും.അടുത്ത ചന്ദ്രഗ്രഹണം കാണണമെങ്കില്‍ 2029 വരെ കാത്തിരിക്കേണ്ടി വരും.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 4:34-ന് ആരംഭിച്ച്‌ വൈകുന്നേരം 5:32-ന് അവസാനിക്കും. കിഴക്കൻ സമയ മേഖലയില്‍ (EST) രാവിലെ 6:04 മുതല്‍ 7:02 വരെയാണ് പൂർണ്ണ ഗ്രഹണം (GMT 1104-നും 1202-നും ഇടയില്‍). ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രകാരം, ഗ്രഹണം ഉച്ചയ്ക്ക് 3:20-ന് ആരംഭിക്കും. പൂർണ്ണ ഗ്രഹണത്തിന്റെ ആദ്യഘട്ടം വൈകുന്നേരം 4:34-നും അവസാനഘട്ടം 5:33-നും നടക്കും. ഗ്രഹണം പൂർണ്ണമായി അവസാനിക്കുന്നത് വൈകുന്നേരം 6:48-നാണ്.
ഗ്രഹണത്തിന്റെ ആകെ ദൈർഘ്യം 5 മണിക്കൂർ 39 മിനിറ്റാണ്. ചന്ദ്രൻ ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്ന പൂർണ്ണ ഗ്രഹണ ഘട്ടം ഏകദേശം 58 മിനിറ്റോളം നീണ്ടുനില്‍ക്കും. ഭാഗിക ഘട്ടങ്ങള്‍ 2 മണിക്കൂർ 29 മിനിറ്റും, പെനംബ്രല്‍ ഘട്ടങ്ങള്‍ 2 മണിക്കൂർ 12 മിനിറ്റുമായിരിക്കും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങള്‍ മാത്രമായിരിക്കും ദൃശ്യമാകുക. എന്നാല്‍അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, പശ്ചിമബംഗാള്‍ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ക്കും . ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ക്കും പൂർണ്ണ ഗ്രഹണ ഘട്ടത്തിന്റെ അന്ത്യം തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ നേരില്‍ കാണാൻ സാധിക്കും.

Post a Comment

Previous Post Next Post