കോടി തിളക്കം...! ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടിയുടെ പ്രതിഫലം പ്രഖ്യാപിച്ച്‌ ബിസിസിഐ

2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച്‌ ബിസിസിഐ.

131 കോടി രൂപയാണ് ടീം ഇന്ത്യക്ക് സമ്മാനമായി നല്‍കുക. രോഹിത് ശർമ്മയുടെ നേതൃത്വത്തില്‍ ബാർബഡോസില്‍ 2024 ലെ ടി20 ലോകകപ്പ് നേടിയപ്പോള്‍, ബോർഡ് 125 കോടി രൂപ ക്യാഷ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആ റെക്കോർഡ് ആണ് ഇത്തവണ ബിസിസിഐ തകർത്തത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി 20 ലോകകപ്പ് ഉയർത്തിയത്. ഈ വിജയത്തോടെ, ഐസിസി പുരുഷ ടി20 ലോകകപ്പ് മൂന്ന് തവണ നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ചരിത്ര നേട്ടത്തിന് ഇന്ത്യൻ താരങ്ങളേയും സപ്പോർട്ട് സ്റ്റാഫുകളെയും സെലക്ടർമാരെയും ബോർഡ് ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയും ഭാവിയില്‍ അവർക്ക് തുടർന്നും വിജയം ആശംസിക്കുന്നതായി ബിസിസിഐ അറിയിച്ചു.
2024ല്‍ രോഹിത് ശർമയ്ക്ക് കീഴില്‍ നേടിയ ലോക കിരീടം, 2026ലും നിലനിർത്താൻ സൂര്യകുമാർ യാദവിനും കൂട്ടർക്കുമായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മലയാളിയായ സഞ്ജു സാംസണിൻ്റെ ചിറകിലേറി കൂറ്റൻ സ്കോറിലേക്ക് കുതിച്ചിരുന്നു. കീവീസിന് 256 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി.

Post a Comment

Previous Post Next Post