പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2 രൂപ വര്‍ധിച്ചു


ഡൽഹി: പശ്ചിമേഷ്യന് സംഘര്ഷങ്ങള്ക്ക് പിന്നാലെ ഇന്ത്യയില് പെട്രോള് വില വര്ധിപ്പിച്ചു. പ്രീമിയം പെട്രോളിനാണ് വില വര്ധിച്ചത്.
2.09 മുതല് 2.30 രൂപ വരെയാണ് എണ്ണക്കമ്പനികള് വില വര്ധിപ്പിച്ചത്.
ഹിന്ദുസ്ഥാന് പെട്രോളിയം കോര്പറേഷന്റെ പ്രീമിയം പെട്രോള് ലിറ്ററിന് രണ്ടുരൂപ വര്ധിപ്പിച്ചു. വെള്ളിയാഴ്ചതന്നെ പുതുക്കിയ വില നിലവില്വരും. എന്നാല്, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില് മാറ്റമില്ല.ബി.പി.സി.എല്ലിന്റെ സ്പീഡ്, എച്ച്‌.പി.സി.എല്ലിന്റെ പവര് പെട്രോള്, ഇന്ത്യന് ഓയിലിന്റെ എക്സ്പി95 എന്നീ ബ്രാന്ഡുകള്ക്കും വില വര്ധിച്ചിട്ടുണ്ട്.
2024 മാര്ച്ചില് രണ്ടു രൂപ കുറച്ചതിന് ശേഷം രാജ്യത്ത് എണ്ണവിലയില് മാറ്റങ്ങളുണ്ടായിരുന്നില്ല.
ഇറാന്-ഇസ്റാഈല് സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് ആഗോള വിപണിയില് ക്രൂഡ് ഓയില് വിലയിലുണ്ടാകുന്ന മാറ്റവും ചരക്ക് ഗതാഗത ചെലവിലുണ്ടാകുന്ന വര്ധനയുമാണ് വിലവര്ധനവിന് കാരണമായതെന്നാണ് റിപ്പോര്ട്ട്. രാജ്യാന്തര എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്.
സംഘര്ഷം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് പാചകവാതക വില വര്ധിപ്പിച്ചിരുന്നു. 14.2 കിലോ വരുന്ന ഗാര്ഹിക സിലണ്ടറുകളുടെ വില 60 രൂപയും 19 കിലോ വാണിജ്യ സിലിണ്ടറിന് 115 രൂപയും വര്ധിച്ചിരുന്നു.

Post a Comment

Previous Post Next Post