നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ മാര്‍ച്ച്‌ 15 വരെ ലഭിച്ച അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ : തെരഞ്ഞെടുപ്പ് കമീഷൻ


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിനായി മാർച്ച്‌ 15 വരെ ലഭിച്ച അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേല്‍ക്കർ അറിയിച്ചു.നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ മാർച്ച്‌ 23 വരെ വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും പരിശോധന പൂർത്തിയാക്കി പേര് ഉള്‍പ്പെടുത്താൻ 10 ദിവസം എങ്കിലും ആവശ്യമാണ്. ഇതിനാലാണ് മാർച്ച്‌ 15 സമയപരിധിയായി നിശ്ചയിച്ചത്.
'നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന അവസാന ദിവസം വരെ വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ അപേക്ഷ നല്‍കാൻ നിയമപരമായി സാധിക്കും. എന്നാല്‍ അപേക്ഷകള്‍ പരിശോധിച്ച്‌ വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പ്രക്രിയക്ക് സമയം ആവശ്യമാണ്.
അതിനാല്‍ മാർച്ച്‌ 15-ന് ശേഷം ലഭിച്ച അപേക്ഷകള്‍ ഏപ്രില്‍ 9-ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് പൂർത്തിയാക്കാൻ സാധിക്കില്ല' -മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post