ചുട്ടുപൊള്ളും; സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരും,12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ഇടുക്കി, വയനാട് ജില്ലകള്‍ ഒഴികെ 12 ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുകയാണ്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസുമാണ്. സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ അധിക താപനിലയാണ് മുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങളില്‍ രേഖപ്പെടുത്തുന്നത്.
ഇതിനിടെ യുവി ഇൻഡക്സും ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ജാഗ്രതാ നിർദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

Post a Comment

Previous Post Next Post