തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു . ഗ്രാമിന് 255 രൂപ കുറഞ്ഞ് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം 14,175 രൂപക്കാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,13,400 രൂപയാണ്.
ഇതോടെ ഇന്നലത്തെ വിലയില്‍ നിന്ന് 1 പവൻ സ്വർണത്തിന് 2040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെ ഒരു പവൻ സ്വർണത്തിന് 1,15, 440 രൂപയായിരുന്നു വില. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ വില 1,15,680 രൂപയായിരുന്നു.
കഴിഞ്ഞ ജനുവരി 29 ന് ഗ്രാമിന് രേഖപ്പെടുത്തിയ 16,395 രൂപയാണ് ഏറ്റവും ഉയർന്ന വില. പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കില്‍ നിന്നും സ്വർണവില ഇപ്പോള്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
Post a Comment