ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം കൂട്ട ബലാത്സംഗം ചെയ്തതായി പരാതി


പത്തനംതിട്ട : തിരുവല്ലയില്‍ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഗുണ്ടാ പിരിവ് നല്‍കാത്തതാണ് കൂട്ട ബലാത്സംഗത്തിന് കാരണമെന്നാണ് വിവരം.
സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതായാണ് പരാതി.
സംഭവത്തില്‍ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്. കേസില്‍ ആകെ ആറ് പ്രതികളാണ് ഉള്ളത്. കേസിലെ മൂന്ന് പ്രതികള്‍ ഒളുവിലാണ്. ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് സംഭവം നടന്നത്.സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Post a Comment

Previous Post Next Post