മകന്‍ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് മരിച്ചു.


കണ്ണൂര്‍: കുടുംബവഴക്കിനിടെ മകന്‍ കസേരയില്‍ ഇരിക്കുകയായിരുന്ന വയോധികയായ മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു.
അലവില്‍ പള്ളിയാം മൂലയിലെ വി.ശാന്ത(88)യാണ് മരിച്ചത്.ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.
ഈ മാസം 11 ന് ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം.
വധശ്രമ കേസില്‍ മകനായഅലവില്‍ പള്ളിയാം മൂല ലക്ഷം വീട് കോളനിയിലെ വി.സജീവനെ (58) ടൗണ്‍ പോലീസ് അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു.
മുറ്റത്ത് തലയിടിച്ച് വീണ പരിക്കേറ്റ വയോധികയെ ബന്ധുക്കള്‍ ഏ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയായിരുന്നു അന്ത്യം.
ഭര്‍ത്താവ് പരേതനായ രാമന്‍.
മക്കള്‍:രഞ്ജിനി, സജിനി, സജീവന്‍,സജിത, പരേതനായ ബാലന്‍.
മരുമക്കള്‍: പ്രകാശിനി, മനോഹരന്‍, സരസ പരേതനായ രവീന്ദ്രന്‍, അനില്‍കുമാര്‍.
ടൗണ്‍ പോലീസ് മൃതദ്ദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post