വാഹനം ദീര്‍ഘ കാലത്തേക്ക് നിര്‍ത്തിയിട്ടിരിക്കുകയാണോ? എങ്കില്‍ ഇതൊക്കെ ശ്രദ്ധിക്കണം

നാം ഏറെ സ്നേഹിക്കുന്ന വാഹനം ദീർഘ നാളായി നിർത്തിയിടുകയെന്നത് എല്ലാവർക്കും ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. വാഹനങ്ങള്‍ കേട് വരാൻ ഇതിലൂടെ സാധ്യതകള്‍ ഏറെയാണ്.കൃത്യമായി പരിപാലിക്കാതേയും കൃത്യമായ കാര്യങ്ങള്‍ സൂക്ഷിക്കാതെയും ഇങ്ങനെ വാഹനങ്ങള്‍ നിർത്തിയിടരുത്. നിങ്ങളോ നിങ്ങളുടെ വേണ്ടപ്പെട്ടവരോ വാഹനങ്ങള്‍ നിർത്തിയടുകയാണെങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കൂ…
ബാറ്ററി സുരക്ഷിതമാക്കുക
വാഹനം ഏറെക്കാലം ഉപയോഗിക്കാത്തപ്പോള്‍ ബാറ്ററി ചാർജ് നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.
ബാറ്ററിയുടെ നെഗറ്റീവ് ടെർമിനല്‍ അഴിച്ചു വയ്ക്കുക.സാധ്യമെങ്കില്‍ ബാറ്ററി പൂർണമായി ചാർജ് ചെയ്ത് വേർതിരിച്ച്‌ സൂക്ഷിക്കുക.
ടയർ പ്രഷർ പരിശോധിക്കുക
ദീർഘകാലം ഒരേ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ടയറില്‍ ഫ്ലാറ്റ് സ്‌പോട്ട് ഉണ്ടാകാം. നിർദ്ദേശിച്ച പ്രഷറിനേക്കാള്‍ അല്പം കൂടുതല്‍ വായു നിറയ്ക്കുകയെന്നത് ഒരു പരിധിവരെ കുറച്ച്‌ നാള്‍ പിടിച്ച്‌ നില്‍ക്കാൻ സഹായകമാകും.
ഇന്ധനം നിറച്ച്‌ വയ്ക്കുക
ടാങ്ക് ശൂന്യമായി വയ്ക്കുന്നത് ഈർപ്പം രൂപപ്പെടാൻ കാരണമാകും. ഇത് പിന്നീട് ടാങ്കില്‍ തുരുമ്പ് കയറുന്നതിനും ഇടയാക്കും. അതിനാല്‍ ഇന്ധന ടാങ്കില്‍ പൂർണമായും ഇന്ധനം നിറച്ച്‌ വയ്ക്കുക.എഞ്ചിൻ ഓയില്‍ & കൂളന്റ് പരിശോധിക്കുക
എഞ്ചിൻ ഓയില്‍ പഴയതാണെങ്കില്‍ മാറ്റിയിട്ട് മാത്രം നിർത്തിയിടുക. കൂളന്റ് ലെവല്‍ പരിശോധിക്കുന്നതും നല്ലതാണ്. ഇത് എഞ്ചിനില്‍ ജങ്ക് രൂപപ്പെടുന്നത് തടയും.
ഹാൻഡ് ബ്രേക്ക് ഒഴിവാക്കുക
ദീർഘകാലത്തേക്ക് ഹാൻഡ് ബ്രേക്ക് ഇട്ട് വയ്ക്കുന്നത് ബ്രേക്ക് പാഡുകള്‍ ഒട്ടിപ്പോകാൻ കാരണമാകും. പകരം ടയറുകളില്‍ ചോക്കുകള്‍ വയ്ക്കാം.
എല്ലാത്തിനും ഉപരി ഇടയ്ക്കെങ്കിലും വാഹനമൊന്ന് സ്റ്റാർട്ട് ചെയ്ത് കുറച്ച്‌ ദൂരം ഓടിക്കുകയെന്നതാണ് വാഹനം നശിച്ച്‌ പോകാതിരിക്കാനുള്ള ഏറ്റവും നല്ല വഴി.

Post a Comment

Previous Post Next Post