വയനാട്: വയനാട് ദുരന്തബാധിതർക്കായി ഒരുങ്ങുന്ന പുനരധിവാസ ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി.ഫെബ്രുവരി 25-ന് മുഖ്യമന്ത്രി നിർവഹിക്കാനിരുന്ന 178 വീടുകളുടെ സമർപ്പണമാണ് സാങ്കേതിക കാരണങ്ങള്‍ വ്യക്തമാക്കാതെ നീട്ടിവെച്ചത്.
ആകെ 410 വീടുകള്‍ ഉള്‍പ്പെടുന്ന ഈ പദ്ധതിയില്‍, ഓരോ കുടുംബത്തിനും ഏഴ് സെന്റ് ഭൂമിയും 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുമാണ് ലഭിക്കുന്നത്. ഭൂകമ്പങ്ങളെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ആർ.സി.സി ഫൗണ്ടേഷനുകളിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
മൂന്ന് കിടപ്പുമുറികള്‍, സ്റ്റഡി റൂം തുടങ്ങി ആധുനിക സൗകര്യങ്ങളുള്ള ഈ വീടുകള്‍ക്കൊപ്പം വൈദ്യുതി, കുടിവെള്ള കണക്ഷനുകളും ഉറപ്പാക്കിയിട്ടുണ്ട്. ടൗണ്‍ഷിപ്പിന്റെ പൂർണ്ണമായ നിർമ്മാണം കഴിയുന്നതോടെ ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം പൂർണ്ണതോതിലാകും.
Post a Comment