കൂത്തുപറമ്പ് :കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യ വ്യാപാരി മരിച്ചു കൂത്തുപറമ്പ് നരവൂരിലെ എൻ പ്രദീപനാണ് മരിച്ചത് ഇന്ന് പുലർച്ചെ കതിരൂർ മൂന്നാം മൈലില്‍ വച്ചായിരുന്നു സംഭവം.നിത്യവും തലശേരമാർക്കറ്റില്‍ നിന്നും മത്സ്യമെടുത്ത് മടങ്ങുന്നയാളാണ് പ്രദീപൻ 'അപ്രതീക്ഷിതമായി കാട്ടുപന്നി കുറുകെ ചാടിയതിനാല്‍ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കതിരൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി മാറ്റി.
കണ്ണൂരില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി മരിച്ചു
Alakode News
0
Post a Comment