തീപിടിച്ച് സ്വർണം; ഇന്ന് മാത്രം കൂടിയത്...


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,520 രൂപ വര്‍ധിച്ച് 1,18,320 രൂപയായി. ഇത് ഫെബ്രുവരി മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഗ്രാമിന് 14,790 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യത. വിലയിൽ ചെറിയ തോതിലുള്ള ഇടിവുകൾ സംഭവിക്കാമെങ്കിലും വലിയ കുറവ് അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് റിപ്പോർട്ടുകൾ.

Post a Comment

Previous Post Next Post