നിര്‍മ്മലഗിരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് ദാരുണമായി മരിച്ചു


കൂത്തുപറമ്പ് : മട്ടന്നൂർ റോഡിലെനിർമലഗിരിയില്‍ ബൈക്ക് ലോറിയിലിടിച്ച്‌ യുവാവ് മരിച്ചു. എരുവട്ടി പുളബസാർ ചെട്ടിയാൻ വീട്ടില്‍ ആരോമലാ (26) ണ് മരി ച്ചത്.നിർമലഗിരി കോളേജിന് സമീപം പതിനൊ ന്നാം മൈലില്‍ ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് അപകടം. മട്ടന്നൂർ ഭാഗ ത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരുന്ന ബൈക്കും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
കാല്‍നട യാത്രക്കാര നെ ഇടിച്ചശേഷം നിയന്ത്ര ണം വിട്ട ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആരോ മലിനെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രി യില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വി മോഹനന്റെയും രാ ജശ്രീയുടെയും മകനാണ്. സഹോദരി അംന. അപകടത്തില്‍പരിക്ക റ്റ കാല്‍നടയാത്രക്കാരൻ നിർമല പതിനൊന്നാംമൈ ലിലെ വിൻസെൻ്റി (67) നെ കണ്ണൂരിലെ സ്വകാര്യ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post