കണ്ണൂരില്‍ വൻ എംഡിഎംഎ വേട്ട : മൂന്ന് യുവാക്കളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി


കണ്ണൂർ: കണ്ണൂർ നഗരത്തിലെകാള്‍ടെക്സ് ഭാഗത്ത് നിന്നും മൂന്ന് യുവാക്കളെ ലഹരിവസ്തുക്കളുമായി കണ്ണൂർ ടൗണ്‍ പൊലീസ് പിടികൂടി.
കണ്ണൂർ സിറ്റി സ്വദേശി റംഷീദ് കെ വി (26), ചെമ്പിലോട് കോയോട് സ്വദേശി ഇർഫാൻ കെ (23), കണ്ണൂർ സിറ്റി സ്വദേശി റിഷാദ് കെ വി (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും വില്‍പ്പനയ്ക്കായി കരുതിയ 765 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കാല്‍ടെക്സ് ഭാഗത്ത് കാറില്‍ ലഹരിവസ്തു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ്, കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയില്‍, കണ്ണൂർ ടൗണ്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു മോഹൻ എന്നിവരുടെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗണ്‍ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനുരൂപ് കെ യുടെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർ പ്രമോദ്, സിവില്‍ പോലീസ് ഓഫീസർമാരായ നിധീഷ്, സനൂപ്, കിരണ്‍ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ ചെയ്തു.

Post a Comment

Previous Post Next Post