തീം സെറ്റ്: ഹാപ്പിനെസ് ഫെസ്റ്റിവലില്‍ ഹിറ്റായി പിആര്‍ഡി പവലിയൻ


തളിപ്പറമ്പ്:തദ്ദേശ ദിനാഘോഷത്തിന്റെയും ഹാപ്പിനെസ് ഫെസ്റ്റിന്റെയും ഭാഗമായ പ്രദർശന വിപണന മേളയില്‍ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഗവ.
എൻജിനയറിംഗ് കോളജ് ഗ്രൗണ്ടില്‍ ഒരുക്കിയ തീം സ്റ്റാളും സെല്‍ഫി പോയിന്റും ആദ്യ ദിനം തന്നെ ശ്രദ്ധാകേന്ദ്രമായി.
ആദ്യദിനം മുതല്‍ തീം സ്റ്റാളില്‍ ഒരുക്കിയ സഫാരി ജീപ്പിന്റെയും വന്യമൃഗങ്ങളുടെയും കട്ടൗട്ടുകള്‍ക്കൊപ്പം സെല്‍ഫികളും ഫോട്ടോകളും എടുക്കാൻ ആളുകളുടെ തിരക്കായിരുന്നു. സംസ്ഥാനമൊട്ടാകെയും ജില്ലാതലത്തിലുമുള്ള വികസനപദ്ധതികളുടെ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും തീം സ്റ്റാളിലുണ്ട്.
ജില്ലയിലെ വികസന പദ്ധതികളുടെ 40ലധികം വാർത്താചിത്രങ്ങള്‍ കോർത്തിണക്കിയ പ്രദർശനവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഫോട്ടോ ജേർണലിസ്റ്റുകള്‍ പിആർഡി ഫോട്ടോഗ്രാഫി വിഭാഗം എന്നിവയുടെ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. തീം സ്റ്റാളില്‍ വിവിധ സർക്കാർ പ്രസിദ്ധീകരങ്ങളുടെ സൗജന്യ വിതരണവുമുണ്ട്.

Post a Comment

Previous Post Next Post