ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരിതെളിയും; ആദ്യ പോരാട്ടത്തിനൊരുങ്ങി ഇന്ത്യയടക്കമുള്ള വമ്പൻമാര്‍


മുബൈ: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആരവങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഇനി ഒരു മാസക്കാലം ക്രിക്കറ്റ് ആരവങ്ങളുയരും.
ഇന്ന് രാവിലെ 11ന് കൊളംബോയിലെ സിൻഹള സ്പോട്സ് ക്ലബിലാണ് ചാംപ്യൻഷിപ്പിലെ ആദ്യ മത്സരം നടക്കുന്നത്.
ലോകകപ്പിലെ ഇന്ത്യക്കതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ടൂർണമന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കുമെന്ന തീരുമാനത്തിലാണ് പാകിസ്ഥാൻ. അടുത്തിടെ ആസ്ത്രേലിയക്കെതിരേ സമാപിച്ച പരമ്പര 3-0ത്തിന് നേടിയാണ് പാകിസ്ഥാൻ എത്തുന്നത്. അതിനാല്‍ മികച്ച ആത്മവിശ്വാസത്തിലാണ് സല്‍മാൻ അലി അഗയും സംഘവും കളത്തിലിറങ്ങുന്നത്. അതേസമയം ലോകകപ്പില്‍ പരിചയമുള്ള നെതർലൻഡ്സിനെ എഴുതിത്തള്ളാൻ കഴിയില്ല. എന്തായാലും പാകിസ്ഥാൻ വെല്ലുവിളി ഉയർത്താൻ കഴിയുമെന്ന വിശ്വാസത്തില്‍ തന്നെയാണ് സ്കോട്ട് എഡ്വാർഡിന്റെ നേതൃത്വത്തിലുള്ള നെതർലൻഡ് എത്തുന്നത്.
വെസ്റ്റ് ഇൻഡീസ് X സ്കോട്ലൻഡ്
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇൻഡീസും സ്കോർട്ലൻഡും തമ്മില്‍ പോരിനിറങ്ങുന്നുണ്ട്. ഉച്ചയ്ക്ക് മൂന്ന് മുതല്‍ കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. അവസാനമായി നടന്ന വാം അപ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 23 റണ്‍സിന് തോല്‍പ്പിച്ചാണ് വെസ്റ്റ് ഇൻഡീസ് വരുന്നത്. അതിന് മുന്നോടിയായി ദക്ഷിണാഫ്രിക്കക്കെതിരേ നടന്ന ടി20 പരമ്പരയില്‍ വെസ്റ്റ് ഇൻഡീസ് 2-1ന് തോറ്റിരുന്നു. എന്നാലും ഇന്ന് എതിരാളികള്‍ ശക്തരല്ലാത്തതിനാല്‍ ആദ്യ മത്സരത്തില്‍ ജയിച്ചു കയറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിൻഡീസ് ടീം. അതേസമയം സ്കോട്ലൻഡിന് ശക്തരായ എതിരാളികളെയാണ് ആദ്യ മത്സരത്തില്‍ തന്നെ ലഭിച്ചിരിക്കുന്നത്. എന്നാലും പൊരുതി നോക്കുക എന്ന ഉദ്ദേശത്തോടെയാകും സ്കോട്ലൻഡ് വിൻഡീസിനെ നേരിടുക. ലോകകപ്പിന് മുന്നോടിയായി നമീബിയക്കെതിരേ വാം അപ് മത്സരം കളിച്ചിരുന്നെങ്കിലും മത്സരത്തില്‍ സ്കോട്ലൻഡ് ആറു റണ്‍സിന് തോറ്റിരുന്നു. ഇന്ന് വൈകിട്ട് മൂന്നിന് കൊല്‍ക്കത്തയിലാണ് മത്സരം.

Post a Comment

Previous Post Next Post