ഇനി യാത്രകള്‍ കൂടുതല്‍ സുരക്ഷിതം: കണ്ണൂര്‍ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു


കണ്ണൂർ: സോഷ്യല്‍ പോലീസിംഗ് ഡിവിഷൻ കണ്ണൂർ സിറ്റി ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തില്‍ 'സേഫ് ഓട്ടോ' പദ്ധതിയുടെ ഭാഗമായിപോലീസ് സഭ ഹാളില്‍ ഓട്ടോ-ടാക്സി ഡ്രൈവർമാർക്കായി ജെൻഡർ സെൻസിറ്റൈസേഷൻ പ്രോഗ്രാം നടത്തി.
സ്ത്രീ സുരക്ഷ, അവരോടുള്ള മാന്യമായ പെരുമാറ്റം, നിയമപരമായ ബാധ്യതകള്‍ എന്നിവയെക്കുറിച്ച്‌ അവബോധം നല്‍കി ഡ്രൈവർമാരെ സജ്ജരാക്കുക, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം എന്നിവയാണ് ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നത്.
രാവിലെ 10:30-ന് ആരംഭിച്ച പരിപാടിയില്‍ എസ്പിസി എഡിഎൻഒ സബ് ഇൻസ്പെക്ടർ ശ്രീ. രാജേഷ് കെ. സ്വാഗതം ആശംസിച്ചു. വനിതാ പോലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ധന്യ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് പി. ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സർവീസ് പ്രൊവൈഡർ
ബേബി രഹന ക്ലാസെടുത്തു.

Post a Comment

Previous Post Next Post