കണ്ണൂർ: പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങളില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാപ്പിനിശ്ശേരി മേല്‍പ്പാലം ഫെബ്രുവരി അഞ്ച് മുതലും താവം മേല്‍പ്പാലം ഫെബ്രുവരി എഴ് മുതലും ഒരു മാസത്തേക്ക് അടച്ചിടും.
കണ്ണൂർ ഭാഗത്തുനിന്നും വരുന്ന ഭാരവാഹനങ്ങള്‍ തളിപ്പറമ്പ് ഹൈവേ വഴി പിലാത്തറ ഭാഗത്തേക്കും പിലാത്തറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ തളിപ്പറമ്പ് ഹൈവേ വഴി കണ്ണൂർ ഭാഗത്തേക്കും വരണമെന്ന് കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Post a Comment