ആലക്കോട്: മലയോര മേഖലയിലെ ജനകീയനായ വിഷവൈദ്യൻ ഫർലോങ്കരയിലെ കണ്ണാൽ കോരൻ വൈദ്യർ (105) അന്തരിച്ചു. വിഷവൈദ്യ ചികിത്സാരംഗത്ത് തനതായ മുദ്രപതിപ്പിച്ച അദ്ദേഹം ആയിരക്കണക്കിന് ആളുകൾക്കാണ് ആശ്വാസം പകർന്നിരുന്നത്.
മലയോര മേഖലയിൽ ആശുപത്രി സൗകര്യങ്ങൾ പരിമിതമായിരുന്ന കുടിയേറ്റ കാലഘട്ടത്തിൽ പാമ്പ് കടിയേറ്റ മറ്റും എത്തുന്നവർക്ക് കോരൻ വൈദ്യർ വലിയൊരു അത്താണിയായിരുന്നു. വിഷവൈദ്യ മന്ത്രങ്ങളിലും പച്ചില മരുന്നുകളുടെ പ്രയോഗത്തിലും അഗ്രകണ്യനായിരുന്ന അദ്ദേഹം, ജാതിമത ഭേദമന്യേ ഏവർക്കും പ്രിയങ്കരനായിരുന്നു. മലയോര ജനതയുടെ ആരോഗ്യസംരക്ഷണത്തിൽ അദ്ദേഹം നൽകിയ നിസ്തുല സേവനങ്ങൾ എന്നും സ്മരിക്കപ്പെടും.
Post a Comment