തൃശൂർ: റാപ്പർ വേടനും എഴുത്തുകാരി നവമി ലതയും വിവാഹിതരായി. മുളങ്കുന്നത്തത്തുകാവിലെ വേടന്റെ വീട്ടില്‍ വെച്ചാണ് വിവാഹം നടന്നത്.സബ് രജിസ്ട്രാർ വേടന്റെ വീട്ടിലെത്തുകയായിരുന്നു. ഭരണഘടനയെ സാക്ഷി നിർത്തി ഏറ്റവും ലളിതമായാണ് വിവാഹം നടത്താൻ ആഗ്രഹിക്കുന്നത് എന്ന് വേടനും നവമിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തന്റെ വളർച്ചയില്‍ എന്നും ഒപ്പമുണ്ടായിരുന്ന ശ്രോതാക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് വേടന്‍ നവമിക്കൊപ്പം കഴിഞ്ഞ ദിവസം വീഡിയോ പങ്കുവെച്ചിരുന്നു. ഏറെ നാളത്തെ പ്രണയിത്തിനൊടുവിലാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നും ഇരുവരും ഈ വീഡിയോയില്‍ പറഞ്ഞിരുന്നു.
ഇവരുടെ വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. 'സ്‌നേഹിതരെ, ഇന്ത്യൻ ഭരണഘടന സാക്ഷിയായി ഞങ്ങള്‍ വിവാഹിതരാകുന്നു. എന്നുമെന്ന പോലെ എല്ലാറ്റിനുമെന്ന പോലെ ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങള്‍ കൂടെ ഉണ്ടാകണം', എന്നാണ് കത്തിലെ വാചകങ്ങള്‍. വളരെ ലളിതമായ രീതിയിലായിരുന്നു ഈ കത്ത്.
Post a Comment