തളിപ്പറമ്പിൽ പട്ടാപ്പകല്‍ വീടിന്റെ കതക്‌ തകര്‍ത്ത്‌ കവര്‍ച്ചക്ക്‌ ശ്രമിച്ച മോഷ്‌ടാവ്‌ അറസ്‌റ്റില്‍


തളിപ്പറമ്പ്‌: പട്ടാപ്പകല്‍ വീടിന്റെ കതക്‌ തകര്‍ത്ത്‌ കവര്‍ച്ചക്ക്‌ ശ്രമിച്ച മോഷ്‌ടാവ്‌ അറസ്‌റ്റില്‍. കൊല്ലം സ്വദേശിയായ എസ്‌.ശിവന്‍(35)ആണ്‌ പിടിയിലായത്‌.ഇന്നലെ ഉച്ചക്ക്‌ 12 മണിയോടെയാണ്‌ സംഭവം. കീഴാറ്റൂര്‍ കോടേശ്വരം ക്ഷേത്രത്തിന്‌ സമീപത്തെ പി.വി.വിനോദ്‌കുമാറിന്റെ വീട്ടിലാണ്‌ കവര്‍ച്ച ശ്രമം നടന്നത്‌. കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ്‌ കോളജ്‌ ജീവനക്കാരനായ വിനോദ്‌കുമാറും അധ്യാപികയായ ഭാര്യ സിന്ധുവും രാവിലെ ജോലിക്കും മക്കള്‍ സ്‌ക്കൂളിലേക്കും പോയിരുന്നു. പിന്‍ഭാഗത്തെ വാതില്‍ ഇന്റര്‍ലോക്ക്‌ കട്ട ഉപയോഗിച്ച്‌ അടിച്ചു പൊളിക്കാന്‍ ശ്രമിക്കവെ ശബ്‌ദം കേട്ട്‌ അയല്‍ക്കാരനായ നാരായണന്‍ സ്‌ഥലത്തെത്തുകയായിരുന്നു. നാരായണനെ കണ്ട്‌ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്‌ടാവിനെ നാട്ടുകാരുടെ സഹായത്തോടെം പിടികൂടുകയായിരുന്നു. ഇയാള്‍ നിരവധികേസുകളില്‍ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

Post a Comment

Previous Post Next Post