തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ച് മുതല്‍ ആരംഭിക്കും. ഐടി പരീക്ഷ ഫെബ്രുവരി രണ്ടിന് തുടങ്ങും.മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ അഞ്ച് ദിവസം നടക്കും. പൊതുപരീക്ഷയാണ് മാര്‍ച്ച് അഞ്ച് മുതല്‍ ആരംഭിക്കുക. മൂല്യ നിര്‍ണയം ഏപ്രില്‍ 7 മുതല്‍ തുടങ്ങും. ഫലം പ്രഖ്യാപിക്കുക മെയ് എട്ടിനാണ്. കഴിഞ്ഞ വര്‍ഷം മെയ് ഒമ്പതിനായിരുന്നു ഫലപ്രഖ്യാപനം. ഇത്തവണ ഒരു ദിവസം മുമ്പാണ് ഫലം വരിക.
മാര്‍ച്ച് അഞ്ച് മുതല്‍ പരീക്ഷ രാവിലെ 9.30വാണ് തുടങ്ങുക. മാര്‍ച്ച് 9, മാര്‍ച്ച് 11, മാര്‍ച്ച് 13, മാര്‍ച്ച് 16, മാര്‍ച്ച് 18, മാര്‍ച്ച് 23, മാര്‍ച്ച് 25, മാര്‍ച്ച് 30 എന്നീ തിയതികളിലാണ് പരീക്ഷകള്‍. മാര്‍ച്ച് അഞ്ച് മുതല്‍ 30 വരെയാണ് പരീക്ഷ എന്ന് ചുരുക്കം. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സമയം ലഭിക്കുന്ന രീതിയിലാണ് ഷെഡ്യൂള്‍ തയ്യാറാക്കിയത് എന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 99.5 ശതമാനമായിരുന്നു വിജയം.
എസ്‌എസ്‌എല്‍സി പരീക്ഷാ കലണ്ടര്‍
ഐടി പരീക്ഷ (പ്രാക്ടിക്കല്‍): ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 13 വരെ.
മോഡല്‍ പരീക്ഷ: ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 20 വരെ.
പൊതുപരീക്ഷ (തിയറി): മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 30 വരെ.
മൂല്യനിര്‍ണ്ണയം: ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 25 വരെ.ഫലപ്രഖ്യാപനം: മെയ് 8.
എസ്‌എസ്‌എല്‍സി പരീക്ഷാ തീയതി, വിഷയം, സമയം
മാര്‍ച്ച് 5 (വ്യാഴം),ഒന്നാം ഭാഷ ഭാഗം 1,9.30 AM 11.15 AM
മാര്‍ച്ച് 9 (തിങ്കള്‍),രണ്ടാം ഭാഷ ഇംഗ്ലീഷ്,9.30 AM 12.15 PM
മാര്‍ച്ച് 11 (ബുധന്‍),ഒന്നാം ഭാഷ ഭാഗം 2,9.30 AM 11.15 AM
മാര്‍ച്ച് 13 (വെള്ളി),ഹിന്ദി / ജനറല്‍ നോളജ്,9.30 AM 12.15 PM
മാര്‍ച്ച് 16 (തിങ്കള്‍),ഗണിതം,9.30 AM 12.15 PM
മാര്‍ച്ച് 18 (ബുധന്‍),ഫിസിക്സ്,9.30 AM 11.15 AM
മാര്‍ച്ച് 23 (തിങ്കള്‍),സോഷ്യല്‍ സയന്‍സ്,9.30 AM 12.15 PM
മാര്‍ച്ച് 25 (ബുധന്‍),കെമിസ്ട്രി,9.30 AM 11.15 AM
മാര്‍ച്ച് 30 (തിങ്കള്‍),ബയോളജി,9.30 AM 11.15 AM.
Post a Comment