ഫോണ്‍ നഷ്ടപ്പെട്ടോ? കണ്ടെത്താൻ സ്‌പെഷ്യല്‍ ഡ്രൈവുമായി കേരളാ പൊലീസ്; ട്രാക്ക് ചെയ്തത് 34,000ത്തോളം ഫോണുകള്‍


തിരുവനന്തപുരം: ആളുകളില്‍ നിന്ന് നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്താൻ സ്‌പെഷ്യല്‍ ഡ്രൈവുമായി കേരളാ പൊലീസ് സൈബർ വിംഗ്.ഇതുവരെ 34,000ത്തോളം ഫോണുകള്‍ ട്രാക്ക് ചെയ്തു. ട്രാക്കിലായ ഫോണുകളുടെ ഉടമകള്‍ക്ക് പൊലീസ് സന്ദേശം അയച്ചിട്ടുണ്ട്. സന്ദേശം ലഭിച്ചവര്‍ പരാതി നല്‍കിയ സ്‌റ്റേഷനില്‍ എത്തിയാല്‍ ഫോണ്‍ കണ്ടെത്തി നല്‍കും.
സൈബര്‍ വിംഗ് എസ്പിയുടെ നിര്‍ദേശപ്രകാരമാണ് ഇന്ന് മുതല്‍ സന്ദേശം അയച്ച്‌ തുടങ്ങിയത്. പമ്പയില്‍ മാത്രം രണ്ടായിരം പരാതികളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. പമ്പ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് നഷ്ടപ്പെട്ട 1200ഓളം ഫോണുകള്‍ ട്രാക്ക് ചെയ്തു. രണ്ടായിരത്തോളം പരാതികളാണ് ഈ സ്‌റ്റേഷനില്‍ മാത്രമുളളത്. പല ഫോണുകളും ട്രാക്ക് ചെയ്തത് ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്. നഷ്ടപ്പെട്ട ഫോണുകള്‍ പലതും ഉപയോഗത്തിലെന്നും കണ്ടെത്തി.

Post a Comment

Previous Post Next Post