ബഹുബലി കണ്ടവരാരും പല്‍വാല്‍ ദേവനെ മറക്കാൻ ഇടയില്ല. ഈ ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളി മനസുകളടക്കം കീഴടക്കിയ താരമാണ് റാണ ദഗുബാട്ടി.ഇപ്പോഴിതാ തന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള നടന്റെ തുറന്നുപറച്ചിലാണ് ചർച്ചയാകുന്നത്.
ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളെ കുറിച്ചും തുടർന്ന് സിനിമകളില്‍ നിന്ന് പിന്മാറേണ്ടി വന്നതിനെയും നിർമാതാക്കളില്‍ നിന്ന് വാങ്ങിയ പ്രതിഫലം തിരികെ നല്‍കിയതിനെ കുറിച്ചുമെല്ലാമാണ് റാണ ദഗുബാട്ടി വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു പോഡ്കാസ്റ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് താരത്തിന്റെ ഈ തുറന്നുപറച്ചില്‍.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും ഹൃദയസംബന്ധമായ തീവ്ര ചികിത്സയ്ക്കുമാണ് നടൻ വിധേയനായത്. തുടർന്ന് ശാരീരിക രൂപത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി. ഇതോടെ തനിക്ക് കഥാപാത്രങ്ങളോട് നീതി പുലർത്താൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. അസുഖത്തിന് മുൻപ് ഒരു ഗുസ്തിക്കാരന്റെ സിനിമയുള്‍പ്പെടെയുള്ള പ്രോജക്റ്റുകളില്‍ താരം കരാർ ഒപ്പിട്ടിരുന്നു. ഇതില്‍ നിന്നെല്ലാം റാണയ്ക്ക് പിന്മാറേണ്ടിവന്നു.
കൂടാതെ കൈപ്പറ്റിയ അഡ്വാൻസ് തുക മുഴുവൻ നിർമാതാക്കള്‍ക്ക് അദ്ദേഹം മടക്കിയും നല്‍കി. ആദ്യമായി രോഗനിർണയം നടത്തിയപ്പോള്‍, ഞെട്ടിപ്പോയി. രക്തസമ്മർദ്ദവും ഹൃദയത്തിന് ചുറ്റും കാല്‍സിഫിക്കേഷനും ആയിരുന്നു. വൃക്കകളും തകരാറിലായി. ഒടുക്കം മുന്നില്‍ പക്ഷാഘാതത്തിനോ രക്തസ്രാവത്തിനോ 70 ശതമാനം സാധ്യതയും മരിക്കാനുള്ള 30 ശതമാനം സാധ്യതയുമായി.
Post a Comment