തിരുവനന്തപുരം: ശമ്പള വർധനവ് ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്.
ഫെബ്രുവരി 21-ന് കേരളത്തിലെ 476 സ്വകാര്യ ആശുപത്രികളില്‍ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു.
നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയായി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടാണ് സമരത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ശമ്പളത്തില്‍ യാതൊരു വർധനവും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ശമ്പളം വർധിപ്പിക്കാൻ എല്‍ഡിഎഫ് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇതു സംബന്ധിച്ച് പുതിയ ഉത്തരവുകള്‍ ഒന്നും ഇറക്കുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി. ന്യായമായ ആവശ്യങ്ങള്‍ക്കായി സമരം ചെയ്യുന്ന സംഘടനയുടെ ഭാരവാഹികളെ സർക്കാർ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയാണെന്നും യുഎൻഎ ആരോപിച്ചു.
Post a Comment