കൊച്ചി: വാലന്റൈൻസ് ദിനത്തില്‍ ഗംഭീര ഓഫറുമായി സപ്ലൈകോ. ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സപ്ലൈകോ.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ സപ്ലൈകോ തന്നെയാണ് ഓഫർ വിവരം പങ്കുവെച്ചത്.
ആയിരം രൂപയ്ക്കു മുകളില്‍ സബ്‌സിഡി ഇതര ഉല്‍പന്നങ്ങള്‍ വാങ്ങുന്നവർക്കാണ് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്കു ലഭിക്കുക. വില കളയാതെ പഞ്ചാരയടിക്കാൻ സപ്ലൈകോയില്‍ നിന്നും വാലന്റൈൻസ് ദിനത്തില്‍ പ്രത്യേക ഓഫർ.... ആയിരം രൂപയില്‍ അധികം സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക്.- എന്നാണ് സപ്ലൈകോ കുറിച്ചത്.500 രൂപയ്ക്കു മുകളില്‍ സബ്‌സിഡി ഇതര ഉല്‍പന്നങ്ങള്‍ വാങ്ങുന്നവർക്ക് അരക്കിലോ പഞ്ചസാരയും ലഭിക്കും. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണി വില. സപ്ലൈകോയില്‍ സബ്സിഡി വില 34.65 രൂപയും. 28 വരെ ഓഫർ ലഭ്യമാണ്.
Post a Comment