കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. 1100 രൂപയില്‍ അധികം പവന്മേല്‍ വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് സ്വര്‍ണം.തിങ്കളാഴ്ച രാവിലെ വില കൂടുകയും വൈകീട്ട് വില കുറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വില മുന്നേറ്റമാണ് കാണുന്നത്. ഇനിയും വില കൂടാന്‍ സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.
ആഗോള വിപണിയില്‍ സ്വര്‍ണവില കാര്യമായി വര്‍ധിച്ചിട്ടില്ല. 5176 ഡോളറാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസവും ഏകദേശം ഇതേ വിലയിലായിരുന്നു. ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ മുന്നേറ്റം പ്രകടമായി. ഡോളര്‍ സൂചിക അല്‍പ്പം മെച്ചപ്പെട്ട് 97.85 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 91ന് അടുത്തെത്തി നില്‍ക്കുന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 14830 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഒരു പവന് 1120 രൂപ കൂടി 118640 രൂപയായി. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് ഇടിവുണ്ട്. ഗ്രാമിന് 15 രൂപ കുറഞ്ഞു. 285 രൂപയാണ് ഇന്ന് ഒരു ഗ്രാമിന്റെ വില. പത്ത് ഗ്രാമിന് 2850 രൂപ നല്‍കണം. സ്വര്‍ണം കയറുകയും വെള്ളി ഇടിയുകയും ചെയ്യുന്നു എന്നതാണ് എടുത്തു പറയേണ്ടത്.
Post a Comment