കരുവഞ്ചാലിൽ ഒന്നര ക്വിന്റല്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 


ആലക്കോട് : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടുവില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ കരുവാഞ്ചാല്‍ ടൗണില്‍ പ്രവർത്തിച്ചു വരുന്ന സിറ്റി സ്റ്റോർ എന്ന സ്ഥാപനത്തില്‍ നിന്നും ഒന്നര ക്വിന്റല്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി.ഗോഡൗണില്‍ സൂക്ഷിച്ച നിലയിലാണ് വസ്തുക്കള്‍ കണ്ടെത്തിയത്.

പിടിച്ചെടുത്ത വസ്തുക്കളില്‍ 125 കിലോയോളം ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ്. കൂടാതെ പേപ്പർ പ്ലേറ്റ്, ഗാർബജ് ബാഗുകള്‍ തുടങ്ങിയ നിരോധിത ഉല്‍പ്പന്നങ്ങളും സ്‌ക്വാഡ് പിടിച്ചെടുത്തു. ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിനു സിറ്റി സ്റ്റോറിന് 10000 രൂപ പിഴയും ചുമത്തി.പരിശോധനയില്‍ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബില്‍ സി കെ നടുവില്‍ ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ഷൈനി എം ജെ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post