കണ്ണൂര്‍ കാല്‍ടെക്സില്‍ വാഹനാപകട പരമ്പര: ഏഴു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി


കണ്ണൂർ: കണ്ണൂർ നഗരഹൃദയത്തിലെ കാല്‍ടെക്‌സില്‍ ടാങ്കർ ലോറി കാറിലിടിച്ചതിനെ തുടർന്ന് അപകടപരമ്പര ആർക്കും പരിക്കില്ല.
ഏഴ് വാഹനങ്ങള്‍ക്ക് കേടുപറ്റി. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. കാല്‍ടെക്‌സ് ജങ്ഷനില്‍ പാലുമായി വന്ന ടാങ്കർ ലോറി ഡിവൈഡറില്‍ ഇടിച്ച്‌ കയറി മുന്നിലുണ്ടായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു.
തുടർന്ന് ഒന്നിന് പുറകെ ഒന്നായി ഏഴ് വാഹനങ്ങള്‍ ഇടിച്ചു. ഓട്ടോ, ബൈക്ക്, കാറുകള്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.
ഒരു കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ഇവിടെ ഒരുമണിക്കൂറോളം ഗതാഗത കുരുക്കുണ്ടായി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച്‌ ടാങ്കർ ലോറി മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. ട്രാഫിക്ക് പൊലി സെത്തിയാണ് തിരക്കേറിയ സ്ഥലത്ത് ഗതാഗതം നിയന്ത്രിച്ചത്.

Post a Comment

Previous Post Next Post