തളിപ്പറമ്പ്: പത്ത് വയസുകാരിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച വയോധികന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ.
ആലക്കോട് നെടുവോട്ടെ പൂമംഗലോരകത്ത് മമ്മു (76) നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.
2025 ഫിബ്രവരി 5 ന് രാവിലെ 8.50 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അന്നത്തെ ആലക്കോട് എസ്.ഐ. എം.പി. ഷാജിയാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
Post a Comment