കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റം. രാവിലെ കൂടിയ ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടുതവണ വീണ്ടും വില കയറി. ഇതോടെ ഇന്ന് മാത്രം 3300 രൂപയുടെ മുന്നേറ്റം ഒരു പവന്റെ വിലയിലുണ്ടായി. ഇന്നലെയും സമാനമായ തോതില്‍ വില കൂടിയിരുന്നു. ഈ മാസം മാത്രം 10000 രൂപയ്ക്ക് മുകളിലാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില വര്‍ധിച്ചിരിക്കുന്നത്. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിവരം.ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞത് സ്വര്‍ണവില കൂടാന്‍ കാരണമായി. ഇന്ന് രൂപയുടെ മൂല്യം 91 എന്ന ചരിത്ര നിരക്കില്‍ നിന്ന് താഴേക്ക് വീണു. വൈകാതെ രൂപയുടെ മൂല്യം ഡോളറിനെതിരെ 100 എന്ന നിരക്കില്‍ എത്തുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില പവന് ഒന്നേകാല്‍ ലക്ഷത്തിലെത്തും.
ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 108000 രൂപ
18 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 88760 രൂപ
14 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 69120 രൂപ
9 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 44600 രൂപ
ഉച്ചയ്ക്ക് രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 108800 രൂപ
18 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 89400 രൂപ
14 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 69640 രൂപ
9 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 44920 രൂപ.ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 110400 രൂപ
18 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 90720 രൂപ
14 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 70640 രൂപ
9 കാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് 45560 രൂപ.
ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാല്‍ കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും വില നിശ്ചയിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എല്ലാ ദിവസവും രണ്ട് തവണ വില മാറുന്നുണ്ട്. ചിലപ്പോള്‍ മൂന്ന് തവണയും ഈ വര്‍ഷം മാത്രം ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 400 ഡോളര്‍ വരെ വില ഉയര്‍ന്നു. കേരളത്തില്‍ 9750 രൂപയും.
Post a Comment