കണ്ണൂർ: കണ്ണാടിപ്പറമ്പ് സ്കുളിന് സമീപം ബൈക്ക് യാത്രക്കാരനായ കൊറ്റാളി സ്വദേശിയായ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യം.
പൊലിസിന് ലഭിച്ചു. ബൈക്കില്‍ ബസ്സിടിച്ചാണ് കണ്ണാടിപ്പറമ്പ് കൊറ്റാളിക്കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) മരിച്ചത്.വെള്ളിയാഴ്ച ഉച്ചയോടെ കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. നാട്ടുകാർ അനീഷിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബസില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറയില്‍ നിന്നാണ് അപകടത്തിൻ്റെ ദൃശ്യം പൊലിസിന് ലഭിച്ചത്.
Post a Comment