രാജ്യവ്യാപക പണിമുടക്ക്; നാളെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല


ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ശുപാർശ രണ്ട് വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെ യൂണിയനുകളുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
റിപ്പബ്ലിക്ക് ദിന അവധിയും ശനിയും ഞായറും ചേർത്ത് ഇതോടെ ചൊവാഴ്ച വരെ ബാങ്കുകള്‍ തുറക്കില്ല. ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാം അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടു പോകാൻ സംഘടന തീരുമാനിച്ചത്.ജനുവരി 22 വ്യാഴാഴ്ച നടന്ന യോഗത്തില്‍ തീരുമാനമുണ്ടായില്ല . ഇതോടെ വെള്ളിയാഴ്ച വീണ്ടും യോഗം ചേർന്നു. എന്നാല്‍, തീരുമാനം എടുക്കാൻ കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് ധനമന്ത്രാലയം സ്വീകരിച്ചത്. ശനി, ഞായർ ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞ് കിടക്കുന്നത് ഇടപാടുകാരെയും ബാങ്കിംഗ് പ്രവ‍ർത്തനങ്ങളെയും ബാധിക്കാതിരിക്കാനാണ് സ‍ർക്കാർ ഉടനടി വിഷയത്തില്‍ തീരുമാനം എടുക്കാത്തത് എന്നാണ് സൂചന.
രാജ്യത്തെ വിവിധ നഗരങ്ങളില്‍ ബാങ്കുകള്‍ രാവിലെ 9.30 നും വൈകുന്നേരം 5.30 നും ഇടയിലാണ് പ്രവർത്തിക്കുന്നത്. ബാങ്കുകള്‍ക്ക് അവധി നല്‍കുന്ന സാഹചര്യത്തില്‍, പ്രവർത്തന സമയങ്ങളില്‍ മാറ്റം വരാനിടയുണ്ട്. വാരാന്ത്യത്തിലെ അവധി ദിനങ്ങള്‍ക്ക് പുറമെ ബാങ്കുകള്‍ പൊതു അവധി ദിവസങ്ങളിലും പ്രവ‍ർത്തിക്കില്ല.

Post a Comment

Previous Post Next Post